ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു ; ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോഴും നിശബ്ദത തുടര്‍ന്ന് ഇറാന്‍ ഭരണകൂടം

drone

കൂടുതല്‍ പേരും ഇത് ഡ്രോണ്‍ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. ഒന്നിലേറെ സൈനിക ഡ്രോണുകള്‍ ഒരുമിച്ച് പറക്കുന്നതാണ് വീഡിയോയിലുള്ളത് എന്നാണ് മറ്റൊരു നിഗമനം.

യുഎസ് ഇറാന്‍ സംഘര്‍ഷം തുടരുമ്പോള്‍ ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു. രാത്രിയില്‍ തിളങ്ങുന്ന വെളിച്ചമുള്ള ആകാശത്ത് താഴ്ന്നു പറക്കുന്ന അഞ്ജാത വസ്തുവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്തംബര്‍ 20 ന് റെക്കോര്‍ഡ് ചെയ്തതാണ് ഈ വീഡിയോകള്‍.


നിഗൂഢ വസ്തുവിനെ കുറിച്ച് വിധി തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇറാന്‍ ഭരണകൂടം നിശബ്ദത പാലിക്കുകയാണ്. സംഭവത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ടെഹ്‌റാനിലെ അസാദേഗന്‍ എക്‌സ്പ്രസ് വേയ്ക്ക് സമീപമാണ് ആകാശത്ത് നിഗൂഢ വസ്തുവിനെ കണ്ടത്.


കൂടുതല്‍ പേരും ഇത് ഡ്രോണ്‍ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. ഒന്നിലേറെ സൈനിക ഡ്രോണുകള്‍ ഒരുമിച്ച് പറക്കുന്നതാണ് വീഡിയോയിലുള്ളത് എന്നാണ് മറ്റൊരു നിഗമനം. എന്നാല്‍ അന്യഗ്രഹ ജീവികള്‍ എത്തിയതാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. പറക്കുംതളികയാണ് എത്തിയതെന്ന് 1976 സെപ്തംബറിലുണ്ടായ അനുഭവം പങ്കിടുന്ന പോസ്റ്രുകളും സമൂഹ മാധ്യമങ്ങളിലുണ്ട്.
1976 സെപ്തംബര്‍ 19ന് ഇറാന്റെ ആകാശത്ത് അജ്ഞാത വസ്തു എത്തിയെന്നും ഇതിനെ നേരിടാന്‍ ഇറാന്‍ യുദ്ധവിമാനങ്ങളെ അയച്ച സംഭവവും ആളുകള്‍ ഓര്‍ത്തെടുത്തു. യുഎസ് സര്‍ക്കാര്‍ രേഖകളിലും 1976 ലെ ഈ സംഭവം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Tags