ഭരണഘടനാ വിരുദ്ധം'; സുശീല കാര്‍ക്കിയുടെ നിയമനത്തിനെതിരെ നേപ്പാള്‍ ബാര്‍ അസോസിയേഷന്‍
പാര്‍ലമെന്റ് പിരിച്ചുവിടുന്നത് ഭരണഘടനയുടെ ലംഘനമെന്നും ബാര്‍ അസോസിയേഷന്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രിയായി സുശീല കര്‍ക്കിയെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് നേപ്പാള്‍ ബാര്‍ അസോസിയേഷന്‍. നിയമനത്തിനെതിരെ നിയമപരമായ പരിഹാരങ്ങള്‍ തേടുമെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. പാര്‍ലമെന്റ് പിരിച്ചുവിടുന്നത് ഭരണഘടനയുടെ ലംഘനമെന്നും ബാര്‍ അസോസിയേഷന്‍ വിമര്‍ശിച്ചു.
tRootC1469263">അതേസമയം നേപ്പാളില്‍ തെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5 ന് നടത്തും. സുശീല കര്‍ക്കി ചുമതല ഏറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കര്‍ക്കി. നേപ്പാള്‍ വൈദ്യുതി അതോറിറ്റിയുടെ മുന്‍ എംഡി കുല്‍മാന്‍ ഗിസിംഗിനെ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭകര്‍ രംഗത്തെത്തിയിരുന്നു.
എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ ആഹ്വാനം ചെയ്തിരുന്നു
.jpg)


