പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു എന്‍
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിദാല്‍ മാലിക് ഹസന്റ വധശിക്ഷ പെന്റഗണ്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന
പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു എന്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിദാല്‍ മാലിക് ഹസന്റ വധശിക്ഷ പെന്റഗണ്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന. ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യുന്നത് പരസ്യമായ വധശിക്ഷയ്ക്ക് തുല്യമാണെന്നും പീഡന നിരോധനം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎന്‍ മനുഷ്യാവകാശ ഓഫീസ് (ഒഎച്ച്‌സിഎച്ച്ആര്‍) വ്യക്തമാക്കി.
2009-ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ നടന്ന വെടിവയ്പ്പില്‍ 13 പേരെ കൊലപ്പെടുത്തുകയും 32 പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് നിദാല്‍ മാലിക് ഹസന്‍. ഡിസംബര്‍ മൂന്നിനാണ് വധശിക്ഷ നടപ്പാക്കുന്നത്. സൈനികര്‍ കൂട്ടമായി പ്രതിക്കു നേരെ വെടിയുതിര്‍ത്താണ് വധശിക്ഷ. 1945 ന് ശേഷം ഇതാദ്യമായാണ് ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ച് അമേരിക്ക വധശിക്ഷ നടപ്പാക്കുന്നത്.
.jpg)


