യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയില്‍ നാലു മരണം ; കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും
May 18, 2026, 07:21 IST
ഒരു വര്‍ഷത്തിനിടെ മോസ്‌കോ മേഖലയിലുണ്ടായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ തൊഴിലാളിയുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട വിവരം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.
മരിച്ചയാളുടേയും പരിക്കേറ്റവരുടേയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു വര്‍ഷത്തിനിടെ മോസ്‌കോ മേഖലയിലുണ്ടായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്.
.jpg)

