കരിങ്കടലില്‍ റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്കു നേരെ യുക്രെയ്‌ന്റെ ഡ്രോണാക്രമണം
അമേരിക്കയിലെ മയാമിയില്‍ യുക്രെയ്ന്‍ പ്രതിനിധികളും അമേരിക്കന്‍ പ്രതിനിധികളും ചര്‍ച്ച നടക്കാനിരിക്കെയാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയിരിക്കുന്നത്.
കരിങ്കടലില്‍ രണ്ട് റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്കു നേരെ യുക്രെയ്‌ന്റെ ഡ്രോണാക്രമണം. കപ്പലുകള്‍ക്ക് തീപിടിച്ചുവെന്ന് തുര്‍ക്കി അറിയിച്ചു. നാവികസേനയും സുരക്ഷാ ഏജന്‍സിയായ എസ്ബിയും സംയുക്തമായി നടത്തിയ ആക്രമണമാണെന്ന് യുക്രെയ്ന്‍ സ്ഥിരീകരിച്ചു. വിരാട്, കൊറോസ് എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. യുക്രെയ്ന്‍ സമാധാനപാക്കേജില്‍ ഇന്ന് അമേരിക്കയിലെ മയാമിയില്‍ യുക്രെയ്ന്‍ പ്രതിനിധികളും അമേരിക്കന്‍ പ്രതിനിധികളും ചര്‍ച്ച നടക്കാനിരിക്കെയാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയിരിക്കുന്നത്.
tRootC1469263">കരിങ്കടലില്‍ റഷ്യന്‍ എണ്ണ കൊണ്ടുപോകുന്ന കപ്പലുകള്‍ പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് മാത്രമല്ല, നേരിട്ടുള്ള ആക്രമണ സാധ്യതയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡ്രോണ്‍ ആക്രമണത്തിലൂടെ യുക്രെയ്ന്‍ നല്‍കുന്നത്. അതേസമയം അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ട്രംപിന്റെ മരുമകന്‍ ജെറാള്‍ഡ് കുഷ്നറും ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ പ്രതിരോധമന്ത്രി റസ്റ്റം ഉമ്രോവാണ് യുക്രെയ്ന്‍ സംഘത്തെ നയിക്കുന്നത്.
.jpg)

