യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ യഥാർത്ഥത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ആഗ്രഹമില്ല; റഷ്യ

Russia-Ukraine peace talks resume tomorrow
Russia-Ukraine peace talks resume tomorrow

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള യൂറോപ്യൻ കമ്മീഷന്റെ ഏറ്റവും പുതിയ ഉപരോധ പാക്കേജ്, യുക്രെയ്ൻ സംഘർഷം നീട്ടിക്കൊണ്ടുപോകാനുള്ള നാറ്റോയുടെ തന്ത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യക ദൂതനായ കിറിൽ ദിമിട്രീവ്. 

tRootC1469263">

യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പുറത്തിറക്കിയ 18-ാമത് ഉപരോധ പാക്കേജ് റഷ്യയുടെ ഊർജ്ജ കയറ്റുമതി, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക മേഖല എന്നിവയെ ലക്ഷ്യം വച്ചുള്ളതാണ്. ‘റഷ്യൻ സമ്പദ്‌വ്യസ്ഥയെ ആധുനികവൽക്കരിക്കുന്നതിനുള്ള’ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നത് തടയുന്നതിനായി ആർഡിഐഎഫിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും നിക്ഷേപ പദ്ധതികൾക്കും എതിരായ നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

റഷ്യയുടെ സോവറിൻ വെൽത്ത് ഫണ്ടായ ആർഡിഐഎഫ് റഷ്യയുടെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ‘ഒരു പ്രധാന ചാനൽ’ ആണെന്ന് അംഗീകരിക്കുന്നുവെന്ന് ദിമിട്രീവ് പറഞ്ഞു. അതേസമയം, യുക്രെയ്ൻ സംഘർഷം നീട്ടിക്കൊണ്ടുപോകാനുള്ള യൂറോപ്യൻ യൂണിയന്റെ ആഗ്രഹവും റഷ്യ-അമേരിക്ക ബന്ധം പുനഃസ്ഥാപിക്കാനുള്ള ആർഡിഐഎഫിന്റെ ശ്രമങ്ങളോടുള്ള അഗാധമായ അതൃപ്തിയുമാണ് വോൺ ഡെർ ലെയ്നിന്റെ പരാമർശങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags