രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല; ഇറാന്റെ ആക്രമണത്തില്‍ ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപില്‍ വന്‍ നാശം
മേഖലയില്‍ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്നാണ് വിവരം.
ജോര്‍ദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയില്‍ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്നാണ് വിവരം.
വെള്ളിയാഴ്ച രാത്രിയാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോര്‍ദാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ചില സൈനികര്‍ക്കും സൈനിക താവളത്തില്‍ വെച്ച് തന്നെ ചികിത്സ നല്‍കി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
ഫെബ്രുവരിയില്‍ തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്
.jpg)

