ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി
പശ്ചിമേഷ്യയില്‍ സാഹചര്യം സങ്കീര്‍ണമാകുന്നതിനിടെ ആണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. 11 ഇന്ത്യന്‍ ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പശ്ചിമേഷ്യയില്‍ സാഹചര്യം സങ്കീര്‍ണമാകുന്നതിനിടെ ആണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ സോഹാര്‍ ആങ്കറേജില്‍ വെച്ച് ഡ്രോണ്‍ ആക്രമണമുണ്ടായതായി മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എക്‌സിലൂടെ അറിയിച്ചു. ഒമ്പത് ഇന്ത്യന്‍ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിതമാക്കിയെന്ന് അറിയിച്ച മന്ത്രി, രണ്ട് ഇന്ത്യന്‍ പൗരന്മാരെ കാണാതായെന്നും വ്യക്തമാക്കി. പ്രാദേശിക കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുവരികയാണെന്നും ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.
സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
.jpg)


