കുട്ടിയെ ചുംബിക്കാന്‍ ശ്രമം ; ചര്‍ച്ചയായതോടെ മാപ്പു പറഞ്ഞ് പോളണ്ട് മല്ലു ഗേള്‍

poland mallu
poland mallu

വീഡിയോ സമൂഹ മാധ്യമത്തില്‍ വന്‍ വിമര്‍ശനമേറ്റുവാങ്ങി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ മാപ്പു പറഞ്ഞ് പോളണ്ടില്‍ താമസിക്കുന്ന മലയാളി യുവതി. ഇന്‍സ്റ്റഗ്രാമില്‍ പോളണ്ട് മല്ലു ഗേള്‍ എന്ന പേരിലറിയപ്പെടുന്ന വിജയ നായര്‍ എന്ന യുവതിയാണ് പങ്കുവച്ച വീഡിയോ പിന്‍വലിച്ച് മാപ്പു പറഞ്ഞത്.
വീഡിയോ സമൂഹ മാധ്യമത്തില്‍ വന്‍ വിമര്‍ശനമേറ്റുവാങ്ങി.

tRootC1469263">


കുട്ടിയുടെ അമ്മ അടുത്ത സുഹൃത്താണ്. മാതൃ സഹജമായ വാത്സല്യത്തോടെയാണ് കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചത്. ഇതിനെ സംബന്ധിച്ച് മോശമായ കമന്റുകള്‍ വന്നത് വേദനിപ്പിച്ചു. കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്ന സംസ്‌കാരമാണ് കണ്ടു വളര്‍ന്നത്. ഇത് യൂറോപ്പില്‍ വിവാദമാകുമെന്ന് കരുതിയില്ല. ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു, എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ യുവതി പറയുന്നത്.
 

Tags