ട്രംപ് -സെലന്‍സ്‌കി കൂടിക്കാഴ്ച ഇന്ന്; കീവില്‍ റഷ്യയുടെ കനത്ത വ്യോമാക്രമണം

Trump makes tough decision; US halts military aid to Ukraine
Trump makes tough decision; US halts military aid to Ukraine

ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തി.

ട്രംപ് -സെലന്‍സ്‌കി കൂടിക്കാഴ്ച ഇന്ന് ഫ്‌ലോറിഡയില്‍ നടക്കാനിരിക്കെ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യയുടെ കനത്ത വ്യോമാക്രമണം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തി.

tRootC1469263">

യുക്രെയ്‌നുളള സുരക്ഷാ ഗ്യാരണ്ടിയും ഭൂമി കൈമാറ്റവും ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കിഴക്കന്‍ ഡോണ്‍ബാസ് പ്രദേശത്തു നിന്നും റഷ്യന്‍ സൈന്യം പിന്മാറിയാല്‍ യുക്രെയ്‌നും പിന്മാറാമെന്നും പ്രത്യേക സാമ്പത്തിക മേഖലയാക്കാമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ നിന്നും യുക്രെയ്ന്‍ സൈന്യം പിന്മാറുമെന്നും, സൈനിക സാന്നിദ്ധ്യമില്ലാത്ത പ്രദേശമാക്കി മാറ്റുമെന്നും സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ അധിനിവേശം ചെറുത്ത് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കും നാറ്റോയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമാണെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

Tags