ട്രംപിന്റെ ദൂതന്മാരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റഷ്യയുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ച് യുക്രൈന്‍ പ്രസിഡന്റ്
തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും വ്യോമാക്രമണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സമാധാനം ഉറപ്പാക്കി റഷ്യയും ഇത് പിന്തുടരേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദൂതന്മാരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റഷ്യയുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും വ്യോമാക്രമണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സമാധാനം ഉറപ്പാക്കി റഷ്യയും ഇത് പിന്തുടരേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. യുഎസ് പ്രതിനിധികള്‍ റഷ്യയിലും യുക്രൈനിലും എത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. യുക്രൈന്റെ ഇന്റലിജന്‍സ് സര്‍വീസ് ആസ്ഥാനത്തിന് നേരെ റഷ്യ പട്ടാപ്പകല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ആണ് സെലന്‍സ്‌കിയുടെ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.
യുഎസ് പ്രതിനിധികളായ ജെറെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ശനി, ഞായര്‍ ദിവസങ്ങളിലായി മോസ്‌കോ, കീവ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാര്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തും. ട്രംപിന്റെ പ്രതിനിധികളുടെ സന്ദര്‍ശനം സെലന്‍സ്‌കി ടെലഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റീവ് വിറ്റ്‌കോഫും ജെറെഡ് കുഷ്‌നറും ഇന്ന് മോസ്‌കോ സന്ദര്‍ശിക്കുമെന്നും ഞായറാഴ്ച അവര്‍ കീവില്‍ എത്തുമെന്ന് സെലന്‍സ്‌കി അറിയിച്ചു.
.jpg)

