ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതം ; സമാധാന കരാറില്‍ അത്തരം വ്യവസ്ഥകളില്ലെന്ന് ഇറാന്‍

usa iran

ഹോര്‍മുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാന്‍ തങ്ങളുടെ ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു

ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങളെ തള്ളി ഇറാന്‍. ട്രംപിന്റെ പ്രസ്താവനകള്‍ 'സത്യവും അസത്യവും കലര്‍ന്നതാണെന്ന്' ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സമാധാന കരാറിന്റെ കരടില്‍ അത്തരമൊരു വ്യവസ്ഥയില്ലെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാന്‍ തങ്ങളുടെ ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരം തീരുമാനങ്ങളില്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്നും ഇറാന്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഇറാന്റെ സ്വന്തം സുരക്ഷാ ക്രമീകരണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ വാദവും ഇറാന്‍ നിഷേധിച്ചു. 12 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ ഉടനടി ലഭ്യമാക്കുന്നതാണ് ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് ഇറാന്‍ അറിയിച്ചു. ഇത് നടപ്പിലാക്കാതെ ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Tags