ചൈനയുമായുള്ള വ്യാപാര കരാറുമായി കാനഡ മുന്നോട്ട് പോയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വിമാനങ്ങള്‍ക്ക് 50 ശതമാനം നികുതി

carney

വ്യാപാര യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോയാല്‍ കാനഡയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി.
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസില്‍ വില്‍ക്കുന്ന കാനഡയുടെ ഏത് വിമാനത്തിനും 50 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അമേരിക്കന്‍ കമ്പനിയായ ഗള്‍ഫ് സ്ട്രീം എയ്റോ സ്പേസിന്റെ വിമാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കാനഡ വിസമ്മതിക്കുന്നതിനുള്ള പ്രതികാര നടപടിയായാണ് പുതിയ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമേ കാനഡയുടെ പ്രമുഖ വിമാന നിര്‍മ്മാതാക്കളായ ബോംബാര്‍ഡിയര്‍ ഉള്‍പ്പെടെയുള്ളവയെ ഡീ സര്‍ട്ടിഫൈ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

tRootC1469263">


കാനഡയും ചൈനയും തമ്മിലുള്ള ബന്ധം അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൈനീസ് ഉല്‍പ്പന്നങ്ങല്‍ അമേരിക്കയിലേക്ക് കടത്താനുള്ള ഒരു തുറമുഖമായി കാനഡ മാറാന്‍ അനുവദിക്കില്ലെന്നും ട്രംപ് സോഷ്യല്‍മീഡിയയില്‍ ആഞ്ഞടിച്ചു. വ്യാപാര യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

Tags