പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ട്രംപ്
Mar 19, 2026, 07:38 IST
ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളെ കടത്തിവിടുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ക്കായും അധികസേനയെ ഉപയോഗപ്പെടുത്തും
പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കുമെന്നാണ് വിവരം. ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളെ കടത്തിവിടുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ക്കായും അധികസേനയെ ഉപയോഗപ്പെടുത്തും.
tRootC1469263">കരസേനയെ ഇറാനില്‍ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്. ഫെബ്രുവരി 28നുശേഷം ഇതുവരെ 7800 ആക്രമണങ്ങള്‍ നടത്തിയെന്നും ഇറാന്റെ 120 കപ്പലുകളിലധികം തകര്‍ത്തുവെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 200 സൈനികര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
.jpg)


