ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി

Trump

ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. 

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. 

തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയത്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഭീഷണി ഇറാന്‍ തള്ളി.

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ജോര്‍ദാനില്‍ അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാന്‍ അക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് യുഎസ് വ്യോമാക്രമണം. 

Tags