ഓഹരി വാങ്ങാനായി ആളുകളെ ഉപദേശിച്ച് ട്രംപ്

trump
trump

വാഷിങ്ടൺ: യു.എസ് തീരുവയിൽ യുടേണടിച്ചതിന് പിന്നാലെ ഓഹരി വാങ്ങാനായി ആളുകളെ ഉപദേശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഹരികൾ വാങ്ങാൻ ഏറ്റവും നല്ല സമയമാണ് ഇതെന്ന് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച ഡോണൾഡ് ട്രംപിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ യു.എസ് ഓഹരി വിപണികളിൽ വൻ കുതിപ്പ്. ഒരു ദിവസം ഉണ്ടാവുന്ന ഏറ്റവും വലിയ കുതിപ്പാണ് വിപണികളിൽ ഉണ്ടായത്. എസ്&പി ഇൻഡക്സ് 9.5 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 100 12 ശതമാനം നേട്ടത്തോടെയും ഡൗ ജോൺസ് 7.9 ശതമാനം ഉയർച്ചയോടെയും വ്യാപാരം അവസാനിപ്പിച്ചു.

എസ്&പി ഇൻഡ്ക്സിന് 2008ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് ഉണ്ടായത്. നേരത്തെ ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതുവരെ 10 ശതമാനം മാത്രമായിരിക്കും തീരുവ. എന്നാൽ, ചൈനയുമായുള്ള കൊമ്പുകോർക്കൽ തുടരാനാണ് തീരുമാനമെന്ന് വ്യക്തമാക്കി ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ 125 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്.75ലധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ചവേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

Tags