ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായെന്ന് ട്രംപ്
ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി നടത്തിയ മികച്ച സംഭാഷണങ്ങള്‍ക്കൊടുവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായതായാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി നടത്തിയ മികച്ച സംഭാഷണങ്ങള്‍ക്കൊടുവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള ഒന്‍പത് യുദ്ധങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് സാധിച്ചുവെന്നും ഇത് തന്റെ പത്താമത്തെ ദൗത്യമാണെന്നും അദ്ദേഹം കുറിച്ചു. ഇസ്രായേലും ലെബനനും തമ്മില്‍ സമാധാന പ്രക്രിയയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇതിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ സുസ്ഥിരമായ ഒരു സമാധാന കരാറിലെത്താന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഇസ്രായേല്‍ പ്രധാനമന്ത്രിയെയും ലെബനന്‍ പ്രസിഡന്റിനെയും വൈറ്റ് ഹൗസിലേക്ക് അദ്ദേഹം നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും അര്‍ത്ഥവത്തായ ചര്‍ച്ചയാകും ഇതെന്ന് ട്രംപ് അവകാശപ്പെടുന്നു. അതേസമയം, വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇറാാന്‍ അംബാസഡര്‍ വഴി ഹിസ്ബുള്ളയെയും അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കുകയാണെങ്കില്‍ മാത്രമേ തങ്ങള്‍ ഈ കരാറുമായി സഹകരിക്കൂ എന്നാണ് ഹിസ്ബുള്ളയുടെ നിലപാട്.
.jpg)

