ഇറാന്‍ നിര്‍മ്മിച്ച പുതിയ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു: നടത്തിയത് ചെറിയ ആക്രമണമെന്ന് ട്രംപ്
ലോകത്ത് ഭീകരവാദത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു.
ഇറാനില്‍ കഴിഞ്ഞ രാത്രി അമേരിക്ക നടത്തിയത് 'ചെറിയ ആക്രമണം' ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതൊരു യുദ്ധമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിരവധി പേരെ കൊലപ്പെടുത്താന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അതിന് മടിക്കില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകത്ത് ഭീകരവാദത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു. ഏറ്റവും ക്രൂരമായ രാജ്യമാണ് ഇറാനെന്നും ഇറാന്റെ നേതൃത്വത്തെ ഇതിനകം തകര്‍ത്തുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ എല്ലാ കപ്പലുകളും കടലിന്റെ അടിത്തട്ടിലാണെന്നും 288 വിമാനങ്ങളുണ്ടായിരുന്ന ഇറാന്റെ എല്ലാ വിമാനങ്ങളും തകര്‍ക്കപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. നിലവില്‍ ഇറാന് വിമാനങ്ങളോ വ്യോമപ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
'ഇന്നലെ രാത്രി ഞങ്ങള്‍ ചില ലക്ഷ്യങ്ങള്‍ ആക്രമിച്ചു. അതൊരു ചെറിയ ആക്രമണം മാത്രമായിരുന്നു. അതൊരു യുദ്ധമായിരുന്നില്ല. ഇറാന്‍ ഒരു വ്യോമപ്രതിരോധ സംവിധാനം നിര്‍മിച്ചിരുന്നു. ഏകദേശം രണ്ട് മാസമെടുത്താണ് അവര്‍ അത് പൂര്‍ത്തിയാക്കിയത്. നിര്‍മാണം നടക്കുന്നത് ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൂര്‍ത്തിയായ ഉടന്‍ തന്നെ ഇന്നലെ രാത്രി അത് കൃത്യമായി ആക്രമിച്ചു തകര്‍ത്തു എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ ഇറാന് ശക്തമായ തിരിച്ചടി നല്‍കാന്‍ അമേരിക്ക ഇപ്പോള്‍ സജ്ജമാണെന്നും' ട്രംപ് കൂട്ടിച്ചേര്‍ത്തു.
.jpg)

