ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാനിൽ അമെരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണം അമെരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനുമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഇറാനെ ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
tRootC1469263">ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണി ഇല്ലാതാക്കുക എന്നതാണ് നീക്കത്തിന്‍റെ പ്രധാനലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇറാനെ തകർക്കുമെന്നും, ഇറാനിൽ ഭരണമാറ്റം അനുവാര്യമാണെന്നും ട്രംപ് പറഞ്ഞു
'ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാണ് ഇറാന്‍, പതിനായിരക്കണക്കിന് സ്വന്തം പൗരന്മാരെ തെരുവില്‍ കൊന്നൊടുക്കി. ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് പറയുന്നു. 'ഭയങ്കരരും ദ്രോഹികളുമായ ആളുകള്‍. ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകരുത്. ഒരിക്കലും. അമേരിക്കന്‍ സൈനിക ശക്തിയെ വെല്ലുവിളിക്കരുതെന്ന് ഈ ഭരണകൂടം പഠിക്കും... ഞങ്ങള്‍ അവരുടെ മിസൈലുകള്‍ നശിപ്പിക്കുകയും അവരുടെ മിസൈല്‍ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അത് പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടും. നമ്മള്‍ അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാന്‍ പോകുന്നു.' ട്രംപ് പറഞ്ഞു.
.jpg)


