ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് ട്രംപ്

Setback in US midterm elections: Donald Trump threatens to use veto power against Democrats


ഇറാനുമായി ഒരു കരാറിലെത്തേണ്ട ആവശ്യം ഇപ്പോള്‍ അമേരിക്കയ്ക്ക് ഇല്ലെന്ന് ഒരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു.

ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക ആക്രമണം പുനരാരംഭിക്കാന്‍ മടിക്കില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നുമാണ് ഭീഷണി. അമേരിക്കന്‍ നഗരങ്ങളെയും യൂറോപ്പിനെയും ലക്ഷ്യം വയ്ക്കാനാകുന്ന ആയുധങ്ങള്‍ ഇറാനിലുണ്ടെന്നും അത് ലോസ് ഏഞ്ചല്‍സ്, സാന്‍ ഡീഗോ എന്നിവയുള്‍പ്പെടെയുള്ള യുഎസ് നഗരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ട്രംപ് പറഞ്ഞു. 


ഇറാനുമായി ഒരു കരാറിലെത്തേണ്ട ആവശ്യം ഇപ്പോള്‍ അമേരിക്കയ്ക്ക് ഇല്ലെന്ന് ഒരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു. ഇറാനുമായി കരാറിലെത്തേണ്ട കാലം എന്നേ കഴിഞ്ഞുപോയി. ഇറാന്റെ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ അമേരിക്കയുടെ കൈവശം എത്തിയിട്ടുണ്ടെന്നും അതുപോലെ അവരുടെ ഹോര്‍മുസ് കടലിടുക്കും ഞങ്ങളുടെ കൈയിലായിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

Tags