മുജ്തബ ഖമനേയിയുമായി ഭാവിയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ട്രംപ്

Donald Trump

നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.

ഇറാന്‍ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുമായി ഭാവിയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും പുതിയൊരു കരാറിലെത്താനുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. മുജ്തബ ഖമനേയിയുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും നയതന്ത്ര ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് ഭാവിയില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, മുജ്തബ ഖമനേയി തനിക്ക് ഒട്ടും പ്രിയപ്പെട്ട ഒരു വ്യക്തിയല്ല എന്ന് ട്രംപ് തുറന്നുപറഞ്ഞു. എങ്കിലും അദ്ദേഹം ഒരു 'പ്രൊഫഷണല്‍' രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്ന ആളാണെന്നും ചില മേഖലകളില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇരുരാജ്യങ്ങള്‍ക്കും അനുകൂലമായ ഒരു മികച്ച കരാറിലേക്ക് കാര്യങ്ങള്‍ എത്താറായിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. 

Tags