എഐയില്‍ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ്
Sep 30, 2026, 07:17 IST
വൈറ്റ് ഹൗസ് എഐ ഉച്ചകോടിയില്‍ പ്രമുഖ ടെക് മേധാവികള്‍ പങ്കെടുത്തു.
എഐയില്‍ അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളില്‍ തിടുക്കമില്ല. നിയന്ത്രണങ്ങള്‍ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് എഐ കമ്പനികള്‍ക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും കൂട്ടിച്ചേര്‍ത്തു.
വൈറ്റ് ഹൗസ് എഐ ഉച്ചകോടിയില്‍ പ്രമുഖ ടെക് മേധാവികള്‍ പങ്കെടുത്തു. മസ്‌ക്, സക്കര്‍ബര്‍ഗ്, പിച്ചൈ, ജെന്‍സന്‍ ഹുവാങ്, അമോഡെയ്, ബ്രോക്ക്മാന്‍, നഡെല്ല, ബെസോസ് ഉള്‍പ്പെടെയുള്ള ടെക് പ്രമുഖരാണ് പങ്കെടുത്തത്. എഐ മത്സരത്തില്‍ അമേരിക്കന്‍ മേല്‍ക്കൈ നിലനിര്‍ത്തണമെന്നും ട്രംപ് പറഞ്ഞു. നിയമപരമായി നിര്‍ബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.
.jpg)

