ഇറാനെതിരായ സൈനിക നീക്കത്തില്‍ പങ്കാളിയാകാന്‍ അറബ് രാജ്യങ്ങള്‍ താല്‍പര്യം അറിയിച്ചതായി ട്രംപ്
നിലവിലെ സൈനിക നീക്കം മുന്‍കൂട്ടി നിശ്ചയിച്ചതിലും വേഗത്തില്‍ പുരോഗമിക്കുകയാണ്.
ഇറാന്‍ ഭരണകൂടത്തിനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ സൈനിക നീക്കത്തില്‍ സജീവ പങ്കാളികളാകാന്‍ അറബ് രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുടക്കത്തില്‍ വിമുഖത കാണിച്ചിരുന്ന അറബ് രാഷ്ട്രങ്ങള്‍, ഇറാന്‍ തങ്ങളുടെ മണ്ണില്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ നിലപാട് മാറ്റുകയായിരുന്നുവെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
tRootC1469263">ഇസ്രായേലിലെയും യുഎസ് സൈനിക താവളങ്ങളിലെയും ആക്രമണത്തിന് പിന്നാലെ ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലെ ഹോട്ടലുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. ഇത് അറബ് ലോകത്തെ പ്രകോപിപ്പിച്ചു. നിങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ല എന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് യുദ്ധം ചെയ്യണം. അവര്‍ സജീവമായി രംഗത്തുണ്ട്,' ട്രംപ് പറഞ്ഞു.
നിലവിലെ സൈനിക നീക്കം മുന്‍കൂട്ടി നിശ്ചയിച്ചതിലും വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇറാന് മേലുള്ള ഏറ്റവും വലിയ ആക്രമണം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ആറ് അറബ് രാജ്യങ്ങളും (ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ) ചേര്‍ന്ന് തിങ്കളാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇറാന്റെ നടപടി നഗ്‌നമായ നിയമലംഘനമാണെന്നും ഭീകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
.jpg)


