ട്രംപിന് തിരിച്ചടി ; അമേരിക്കയിലേക്കുള്ള തപാൽ ഗതാഗതം കുത്തനെ ഇടിഞ്ഞു

trump
trump

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഭരണകൂടം പുതിയ താരിഫുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്തിലേക്കുള്ള തപാൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (യുപി‌യു) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിലേക്കുള്ള തപാൽ ഗതാഗതത്തിൽ 80% ത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. പുതിയ നിയമം വന്നതോടെ ലോകമെമ്പാടുമുള്ള 88 പോസ്റ്റൽ ഓപ്പറേറ്റർമാർ അമേരിക്കയിലേക്കുള്ള സേവനങ്ങൾ പൂർണമായോ ഭാഗികമായോ നിർത്തിവച്ചിരിക്കുകയാണ്.

tRootC1469263">

ജൂലൈ അവസാനമാണ്, അമേരിക്കൻ സർക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ചെറിയ പാക്കേജുകൾക്കുള്ള നികുതി ഇളവ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു, ഇതാണ് ആഗോള തപാൽ സേവനങ്ങളിൽ വ്യാപകമായ തടസ്സത്തിന് കാരണമായത്.

ഈ നീക്കം കാരണം ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സേവനങ്ങൾ അമേരിക്കയിലേക്കുള്ള പാഴ്സലുകൾ സ്വീകരിക്കുന്നത് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചു. ജർമ്മനിയുടെ ഡച്ച് പോസ്റ്റ്, ബ്രിട്ടന്റെ റോയൽ മെയിൽ തുടങ്ങിയ പ്രധാന സേവനദാതാക്കളും ഈ പട്ടികയിലുണ്ട്.

ആഗോളതലത്തിൽ തപാൽ സഹകരണത്തിന് മേൽനോട്ടം വഹിക്കുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യുപി‌യുവിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റ് 29-ന് യുഎസിലേക്കുള്ള തപാൽ ഗതാഗതം ഒരാഴ്ച മുൻപത്തെക്കാൾ 81% കുറവാണ് രേഖപ്പെടുത്തിയത്. 1874-ൽ സ്ഥാപിതമായ ഈ സംഘടനയിൽ 192 അംഗരാജ്യങ്ങളുണ്ട്.

Tags