വിവാദ ബാലപീഡന പരമ്പരയിൽ ട്രംപിന്റെ പേരും ; ഇലോൺ മസ്‌ക്


ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌ക്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച് പോസ്റ്റിലാണ് മസ്‌കിന്റെ ആരോപണം. ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
tRootC1469263">‘ബിഗ് ബോംബ്’ എന്നു വിശേഷിപ്പിച്ച് മസ്‌ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ‘ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’ മസ്‌ക് പറഞ്ഞു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്‌റ്റൈന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്.

ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്‌ക് വിമർശനമുന്നയിച്ചതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇലോൺ മസ്‌കിന്റെ പ്രതികരണം.