'ഏകാധിപതികളെ കൈകാര്യം ചെയ്യാന്‍ ട്രംപിന് അറിയാം'; മഡുറോയെ ബന്ദിയാക്കിയ യുഎസ് നടപടിയെ പിന്തുണച്ച് സെലന്‍സ്‌കി

zelensky

വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ പ്രതികരിച്ച് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയും രംഗത്തെത്തി.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സംഭവത്തില്‍ പ്രസിഡന്‍്ര് ഡോണ്‍ള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ഏകാധിപതികളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന അമേരിക്കയ്ക്ക് അടുത്തതായി എന്ത് ചെയ്യണമെന്നും അറിയാമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ ഫോമിനോട് സംസാരിക്കവെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

tRootC1469263">

വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ പ്രതികരിച്ച് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയും രംഗത്തെത്തി. മഡുറോയുടെ ഭരണകൂടം എല്ലാ അര്‍ത്ഥത്തിലും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്ന് ആന്‍ഡ്രി സിബിയ പ്രതികരിച്ചു. സ്വേച്ഛാദിപത്യം, അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനം എന്നിവയ്ക്കെതിരെ എപ്പോഴും നിലകൊള്ളുന്ന രാജ്യമാണ് യുക്രെയ്ന്‍. മഡുറോ വെനസ്വേലയിലെ ജനങ്ങള്‍ക്ക് ഇതെല്ലാം നിഷേധിച്ചു. ലോകത്തെ ജനാധിപത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും മഡുറോ ഭരണകൂടം നടത്തുന്ന അക്രമം, പീഡനം, വ്യാപകമായ കുറ്റകൃത്യങ്ങള്‍, വോട്ട് മോഷണം തുടങ്ങിയ സംഭവങ്ങളില്‍ പലതവണ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ആന്‍ഡ്രി സിബിഹ എക്സില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുകയും അതിനെതിരെ പ്രതിഷേധം നടത്തിയവരെ അടിച്ചമര്‍ത്തുകയും ചെയ്ത മഡുറോയുടെ പ്രവൃത്തികളെ യുക്രെയ്ന്‍ പിന്തുണയ്ക്കില്ലെന്നും ആന്‍ഡ്രി സിബിഹ പ്രതികരിച്ചു. വെനസ്വേലയിലെ ജനങ്ങള്‍ക്ക് സാധാരണ ജീവിതം, സുരക്ഷ, സമൃദ്ധി തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാകണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ട അത്തരം സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഇനിയും പോരാടും. ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആന്‍ഡ്രി സിബിഹ പറഞ്ഞു.


 

Tags