ഹിസ്ബുല്ലയിൽ നിന്നും സംരക്ഷിക്കാൻ ലെബനോണുമായി ചേർന്ന് പ്രവർത്തിക്കും : ട്രംപ്

trump

 ഹിസ്ബുല്ലയിൽ നിന്നും ലെബനോണിനെ സംരക്ഷിക്കാൻ അമേരിക്ക ലെബനോണുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  വാഷിങ്ടണിൽ നടന്ന ചർച്ചയിൽ ട്രംപ് പങ്കെടുത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനോൺ പ്രസിഡന്റ് ജോസഫ് ഔനെയും ചർച്ചാ മേശയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.ഇറാനുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള ധാരണയിൽ എത്താനാണ് നീക്കമെന്നും ട്രംപ് വ്യക്തമാക്കി. സുസ്ഥിരമായ കരാറാണ് ലക്ഷ്യമിടുന്നത. ധൃതി പിടിച്ച് കരാറിൽ എത്തില്ല. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യം സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഒപ്പിടുകയെന്നും ട്രംപ് പറഞ്ഞു.

ഇറാൻ യുദ്ധത്തിൽ ആണവായുധം ഉപയാഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഫോർമുസിലെ മൈനുകൾ നീക്കം ചെയ്യലിന്റെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കും. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾ വെടിവയ്ക്കാൻ നിർദ്ദേശം നൽകി – ട്രംപ് പറഞ്ഞു. വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷും പശ്ചിമേഷ്യയിലെത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ് ഇത്.

ട്രംപിന്റെ യുദ്ധനയങ്ങൾക്ക് സെനറ്റിന്റെ അംഗീകാരം ഇന്നലെ ലഭിച്ചിരുന്നു. ട്രംപിന്റെ യുദ്ധനയങ്ങൾക്കെതിരായ ഡമോക്രാറ്റുകളുടെ പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. 46നെതിരെ 55 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തെ പിന്തുണച്ചു. സൈനിക സംഘർഷം അവസാനിപ്പിക്കാനുള്ള പ്രമേയത്തിനെതിരെ ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്തത്.

Tags