'ഈ യുദ്ധം എന്തിനാണെന്നോ എങ്ങനെ അവസാനിപ്പിക്കുമെന്നോ ട്രംപിന് ഒരു ധാരണയുമില്ല'; വിമര്‍ശനം
ഇറാന്‍ യുഎസിന് ഒരു അടിയന്തര ഭീഷണിയും ഉയര്‍ത്തിയിരുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ ആക്രമണം നടത്തിയതില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയരുന്നു. നിരവധി സെനറ്റര്‍മാരാണ് ഇറാനെതിരെയുള്ള യുഎസ് ആക്രമണം ശരിയായ നടപടിയല്ല എന്ന വാദം ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല, സ്വതന്ത്ര സെനറ്റര്‍മാരും എതിരഭിപ്രായവുമായി രംഗത്തുണ്ട്.
tRootC1469263">പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചേക്കാമെന്ന് തോന്നിയെന്നും അതിനാലാണ് മുന്‍കരുതലായി ആദ്യം ആക്രമിച്ചത് എന്നുമുള്ള ട്രംപിന്റെ വാദത്തെയും ഇവര്‍ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. ഇറാന്‍ യുഎസിന് ഒരു അടിയന്തര ഭീഷണിയും ഉയര്‍ത്തിയിരുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇറാനില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് ഭരണകൂടത്തിന് കൃത്യമായ ഒരു ധാരണയുമില്ലെന്നാണ് സെനറ്ററായ എലിസബത്ത് വാറന്റെ പ്രതികരണം. 'ഇറാനെ കുറിച്ചുള്ള ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് വരികയാണ് ഞാന്‍. നിങ്ങള്‍ കരുതുന്നതിലും വളരെ മോശം നിലയിലാണ് കാര്യങ്ങള്‍. ആശങ്കാജനകം എന്ന് തന്നെ പറയാം. നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി നടത്തുന്ന ഈ യുദ്ധം നുണകളെ മാത്രം അടിസ്ഥാനമാാക്കിയുള്ളതാണ്. നമ്മുടെ രാജ്യത്തിന് ഒരു അടിയന്തര ഭീഷണിയും ഇറാന്റെ ഭാഗത്ത് നിന്നും ഉയരുന്നില്ലായിരുന്നു.
എന്തിനാണ് ഈ അനാവശ്യ യുദ്ധത്തിന് ഇറങ്ങിപുറപ്പെട്ടത് എന്നതിന് കൃത്യമായ ഒരു കാരണവും ട്രംപ് ഇത്ര നാളായിട്ടും നല്‍കിയിട്ടില്ല. മാത്രമല്ല, ഈ യുദ്ധം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണയും ട്രംപിനില്ല,' എലിസബത്ത് വാറന്‍ പറഞ്ഞു. എക്സില്‍ വീഡിയോ കൂടി പങ്കുവെച്ചാണ് ഇവര്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
.jpg)


