‘ഇറാൻ നേതൃത്വത്തിന് നന്ദി’ ; ഭരണവിരുദ്ധ പ്രതിഷേധക്കാരുടെ വധശിക്ഷ റദ്ദാക്കിയ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ട്രംപ്

donald trump

 വാഷിങ്ടൺ: ​ഇറാനിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി തടവിലാക്കപ്പെട്ട 800ലധികം പ്രതിഷേധക്കാരുടെ വധശിക്ഷ റദ്ദാക്കിയ ഇറാൻ ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു. മേഖലയിൽ കടുത്ത നയതന്ത്ര സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഇറാൻ നേതൃത്വത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്രംപ് അപ്രതീക്ഷിത പ്രതികരണം നടത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് സന്ദേശം പങ്കുവെച്ചത്.

tRootC1469263">

“ഇന്നലെ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന 800ലധികം വധശിക്ഷകൾ റദ്ദാക്കിയ ഇറാൻ നേതൃത്വത്തിന്റെ നടപടിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ഇറാൻ നേതൃത്വത്തിന് നന്ദി!” -ട്രംപ് കുറിച്ചു. ഇറാനിലെ ആഭ്യന്തര കലാപങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറയുകയാണെന്ന വിവരത്തെത്തുടർന്ന്, ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടിയുടെ സാധ്യത താൽക്കാലികമായി കുറഞ്ഞതായാണ് സൂചനകൾ.

Tags