നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ട്രംപ്
ഗ്രീന്‍ലാന്‍ഡ് എന്ന ഐസ് കഷ്ണത്തെ പറ്റി നാറ്റോ ഓര്‍ക്കണമെന്നും ട്രംപ് ഭീഷണി മുഴക്കി
വീണ്ടും നാറ്റോയ്‌ക്കെതിരെ വിമര്‍ശമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആര്‍ട്ടിക്ക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീന്‍ലാഡിനെ ലക്ഷ്യം വെച്ചായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഇറാനെതിരായ യുദ്ധത്തില്‍ യുഎസിന് നാറ്റോയും സഖ്യകക്ഷികളും പിന്തുണ നല്‍കിയില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയ്ക്ക് ആവശ്യമുള്ള സമയത്ത് നറ്റോ അവിടെ ഇല്ലായിരുന്നു എന്നാണ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് കുറ്റപ്പെടുത്തിയത്. ഗ്രീന്‍ലാന്‍ഡ് എന്ന ഐസ് കഷ്ണത്തെ പറ്റി നാറ്റോ ഓര്‍ക്കണമെന്നും ട്രംപ് ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നാറ്റോയെ വിമര്‍ശിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നാറ്റോ പിന്തുണ നല്‍കിയില്ലെന്ന് ആരോപിച്ച് ട്രംപ് പല തവണ വിമര്‍ശമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നാറ്റോയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെ ട്രംപ് പല തവണ ഭീഷണിയും മുഴക്കിയിരുന്നു. ഇത്തവണ ?ഗ്രീന്‍ലാന്‍ഡിനെ ചൂണ്ടികാട്ടിയാണ് ട്രംപിന്റെ ഭീഷണി. യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകള്‍ നല്‍കിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരിഗണന തരുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.
.jpg)


