ബിബിസിക്കെതിരായ ട്രംപിന്റെ വൻ നഷ്ടപരിഹാര കേസ് മുന്നോട്ട്; കോടതിയുടെ പുതിയ തീരുമാനം
Nov 11, 2026, 21:41 IST
ബിബിസിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് തുടരാൻ ഫ്ലോറിഡയിലെ ഫെഡറൽ കോടതി അനുമതി നൽകി. കേസിലെ ചില വാദങ്ങൾ തള്ളണമെന്ന ബിബിസിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
2021ലെ ക്യാപിറ്റൽ ആക്രമണവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസംഗം ബിബിസിയുടെ പനോരമ പരിപാടിയിൽ എഡിറ്റ് ചെയ്ത് അവതരിപ്പിച്ചതാണ് കേസിന് ആധാരം. ഈ എഡിറ്റിങ് മാനനഷ്ടത്തിന് കാരണമായെന്ന ട്രംപിന്റെ വാദം പ്രാഥമികമായി പരിഗണിക്കാവുന്നതാണെന്നാണ് കോടതി നിരീക്ഷണം.
അതേസമയം, കേസിലെ മറ്റൊരു വ്യാപാരനിയമവുമായി ബന്ധപ്പെട്ട വാദം കോടതി തള്ളി. ബിബിസി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
.jpg)

