ആര്‍ട്ടെമിസ് 2 ദൗത്യ സംഘത്തെ അഭിനന്ദിച്ച് ട്രംപ്
ആര്‍ട്ടെമിസ് 2ന്റെ മഹത്തരവും കഴിവുറ്റതുമായ ക്രൂവിന് അഭിനന്ദനങ്ങള്‍. മുഴുവന്‍ യാത്രയും ഗംഭീരമായിരുന്നു
ആര്‍ട്ടെമിസ് 2 ദൗത്യ സംഘത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ബഹിരാകാശ പര്യവേഷണത്തിന്റെ അടുത്ത ഘട്ടം ചൊവ്വയായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആര്‍ട്ടെമിസ് 2ന്റെ മഹത്തരവും കഴിവുറ്റതുമായ ക്രൂവിന് അഭിനന്ദനങ്ങള്‍. മുഴുവന്‍ യാത്രയും ഗംഭീരമായിരുന്നു, ലാന്‍ഡിംഗ് മികച്ചതായിരുന്നു, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് അതില്‍ കൂടുതല്‍ അഭിമനിക്കാന്‍ കഴിയില്ല, നിങ്ങളെയെല്ലാം ഉടന്‍ തന്നെ വൈറ്റ്ഹൗസില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതു വീണ്ടും ചെയ്യും, അടുത്ത ഘട്ടം ചൊവ്വാ, ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
പത്തുദിവസത്തെ ദൗത്യത്തിന് ശേഷം പുലര്‍ച്ചെയാണ് തെക്കന്‍ കാലിഫോര്‍ണിയയിലെ പസഫിക് സമുദ്രത്തില്‍ ആര്‍ട്ടെമിസ് 2 ദൗത്യ സംഘം സുരക്ഷിതമായി ഇറങ്ങിയത്.
.jpg)

