ഇറാനികള്‍ക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള 'ഏറ്റവും വലിയ അവസരമെന്ന് ട്രംപ്

Trump says Iran's nuclear disarmament is our goal

സൈനിക നടപടി തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇറാനെതിരെ ഇസ്രായേലും യുഎസും സംയുക്തമായി നടത്തുന്ന ആക്രണം രൂക്ഷം. പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന് ട്രൂത്ത് സോഷ്യലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനികള്‍ക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള 'ഏറ്റവും വലിയ അവസരം' ഇതാണെന്ന് വിശേഷിപ്പിക്കുകയും സൈനിക നടപടി തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

tRootC1469263">

'ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളില്‍ ഒരാളായ ഖമേനി മരിച്ചു' എന്നാണ് ട്രംപ് എഴുതിയത്, ഈ സംഭവവികാസത്തെ 'ഇറാന്‍ ജനതയ്ക്കുള്ള നീതി' എന്നും ഖമേനിയുടെ നേതൃത്വത്തില്‍ അമേരിക്കയും മറ്റുള്ളവരും ഉപദ്രവിക്കപ്പെട്ടെന്നും വ്യക്തമാക്കി.
ഇറാനിയന്‍ നേതാവിന് 'ഞങ്ങളുടെ ഇന്റലിജന്‍സ്, അത്യാധുനിക ട്രാക്കിംഗ് സിസ്റ്റങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. 'ഇസ്രായേലുമായി അടുത്ത് പ്രവര്‍ത്തിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി.

Tags