ഫ്‌ളൈ ദുബായ് ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ; തെളിവില്ലെന്ന് വാന്‍സ്

Donald Trump

അമേരിക്കയുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞിരുന്നു

ഫ്‌ളൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണ് ഉത്തരവാദിയെന്ന് ഞാന്‍ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളൈ ദുബായ് സംഭവത്തില്‍ ഇറാനുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ നിര്‍ണായക തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് നേരെ വിപരീതമായ പരാമര്‍ശമാണ് ട്രംപ് നടത്തിയത്.

അതിനിടെ അമേരിക്കയുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്ക് പിന്നാലെ രാജ്യം വീണ്ടും ആക്രമിക്കപ്പെടുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
 

Tags