ബൈഡൻ ഒപ്പിട്ട ഔദ്യോഗിക രേഖകൾ അസാധുവാക്കി ട്രംപ്
വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട എല്ലാ ഔദ്യോഗിക രേഖകളും അസാധുവായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഒപ്പുകൾ കൃത്യതയോടെ പകർത്താൻ സഹായിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ. റിപ്പബ്ളിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാർ മുമ്പും ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ട്.
tRootC1469263">‘കുപ്രസിദ്ധവും അനധികൃതവുമായ ഓട്ടോപെൻ ഉപയോഗിച്ച് ജോസഫ് ആർ ബൈഡൻ ജൂനിയർ ഒപ്പിട്ട എല്ലാ രേഖകളും, പ്രഖ്യാപനങ്ങളും, എക്സിക്യൂട്ടിവ് ഉത്തരവുകളും, മെമോറാണ്ടങ്ങളും കരാറുകളും അസാധുവായി പ്രഖ്യാപിക്കുന്നു, ഇവ ഇനിമുതൽ നിലനിൽക്കില്ല’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘പൊതുമാപ്പും ഇളവുകളുമടക്കം കാര്യങ്ങൾ ഇത്തരത്തിൽ ഒപ്പിട്ട രേഖകൾ പ്രകാരം ലഭിച്ചവർക്കും നിലവിലെ നടപടി ബാധകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രായവും മാനസികമായ പ്രശ്നങ്ങളും മൂലം ബൈഡന് ഓഫീസ് കാര്യക്ഷമമായി നിയന്ത്രിക്കാനായിരുന്നില്ലെന്ന ആരോപണം ആവർത്തിക്കുകയാണ് ട്രംപ്. നേരത്തെയും ഓട്ടോപെൻ ഉപയോഗിച്ച് രേഖകളിൽ ഒപ്പിടുന്നതിൽ ബൈഡനെതിരെ ട്രംപ് കടുത്ത വിമർശനമുന്നയിച്ചിരുന്നു.
.jpg)


