‘ട്രംപ് അഹങ്കാരി, അദ്ദേഹത്തിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ട് ‘ : ആയത്തുല്ല അലി ഖമനയി
Jan 10, 2026, 20:15 IST
ടെഹ്റാൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹങ്കാരിയാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.
ട്രംപ് വൈകാതെ പുറത്താക്കപ്പെടുമെന്ന് അവകാശപ്പെട്ട ഖമനയി സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്നും ആയത്തുല്ല അലി ഖമനയി ആരോപിച്ചു.
tRootC1469263">.jpg)


