ചൈനയില്‍ എത്തിയ ട്രംപിന് അതിഗംഭീര സ്വീകരണം
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ താരിഫ്, ടെക് മേഖലയിലെ മത്സരം, ഇറാന്‍ യുദ്ധം, തായ്‌വാനുമായുള്ള യുഎസിന്റെ ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ആഗോളശക്തികളായ അമേരിക്കയുടെയും ചൈനയുടെയും തലവന്മാര്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ആകാംക്ഷയോടെ ലോകം. ദ്വിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൈനയില്‍ എത്തി. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ബീജിങ്ങില്‍ ഇറങ്ങിയ ട്രംപിന് ചൈനീസ് ഭരണകൂടം അതിഗംഭീര സ്വീകരണമൊരുക്കി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ട്രംപിനെ സീകരിച്ചു.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ താരിഫ്, ടെക് മേഖലയിലെ മത്സരം, ഇറാന്‍ യുദ്ധം, തായ്‌വാനുമായുള്ള യുഎസിന്റെ ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇതില്‍ ഇറാനുമായുള്ള യുദ്ധം പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി ഇറാനുമായി സഖ്യമുള്ള ചൈന, റഷ്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്. യുഎസ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ വാങ്ങിക്കാന്‍ ട്രംപ് ചൈനയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയേക്കാം. അതേസമയം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന താരിഫ് കുറയ്ക്കാന്‍ ചൈനയും ചര്‍ച്ചയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ട്.
.jpg)

