ട്രംപ് ഭരണകൂടം ഹോളിവുഡ് സിനിമകൾക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നത് ; ബാലയ്യയുടെ ആക്ഷൻ രംഗങ്ങൾ പങ്കുവെച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി
Sep 24, 2026, 19:37 IST
ഇറാന്റെ മേൽ പൂർണ നാശം വിതയ്ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ ട്രോളി സിംബാബ്‌വെയിലെ ഇറാൻ എംബസി. തെലുങ്ക് മെഗാസ്റ്റാർ നന്ദമുറി ബാലയ്യയുടെ ആക്ഷൻ സിനിമയുടെ ക്ലിപ്പ് പങ്കുവെച്ചാണ് ഇറാന്റെ ആക്ഷേപ ഹാസ്യം. ട്രംപ് ഭരണകൂടം ഹോളിവുഡ് സിനിമകൾക്ക് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്നും, ഇറാൻ പ്രതിരോധ ശക്തിയില്ലാത്ത രാജ്യമല്ലെന്ന് ട്രംപിന് നന്നായി അറിയാമെന്നും എംബസിയുടെ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കിയത്.
തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിലെ 58 സെക്കൻഡ് ദൈർഘ്യമുള്ള സംഘട്ടന രംഗമാണ് സോഷ്യൽ മീഡിയയിലൂടെ എംബസി പങ്കുവെച്ചത്. പോസ്റ്റ് ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.
.jpg)

