യുകെയില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ 11 യാത്രക്കാര്‍ക്ക് പരിക്ക്

train accident

ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനില്‍നിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്.

യുകെയില്‍ ട്രെയിന്‍ പാളം തെറ്റി 11 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈസ്റ്റ് സസക്‌സിലെ ലൂയിസ് റെയില്‍വേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.


ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനില്‍നിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ട്രെയിന്‍ വേഗത കൂട്ടിയപ്പോള്‍ വലിയരീതിയില്‍ കുലുക്കം അനുഭവപ്പെട്ടതായും തുടര്‍ന്നാണ് ട്രെയിന്‍ തെന്നിനീങ്ങുന്നത് പോലെ തോന്നിയതെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. സാധനങ്ങളെല്ലാം തെറിച്ചുപോയി. കോച്ച് വശത്തേക്ക് മറിഞ്ഞ് സമീപത്തെ വയലിലേക്ക് പതിച്ചു. ഇതിനുപിന്നാലെ കോച്ചിനുള്ളില്‍ പുകയും പൊടിയും നിറഞ്ഞതായും യാത്രക്കാരന്‍ പറഞ്ഞു.

അപകടത്തിന് പിന്നാലെ ഫയര്‍ ഫോഴ്‌സും എമര്‍ജന്‍സി സര്‍വീസസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ യുകെ റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Tags