ട്രംപിനെ ചൊടിപ്പിച്ച പരസ്യത്തിന് പിന്നാലെ വ്യാപാര ചര്‍ച്ച വഴിമുട്ടി ; ഇന്ത്യയുമായി സഹകരണ നീക്കങ്ങളുമായി കാനഡ

mark carney
mark carney

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് കണ്ടില്ലെങ്കിലും മന്ത്രിതല ചര്‍ച്ചകള്‍ നടന്നെന്നും പുരോഗതിയുണ്ടെന്നുമാണ് കാര്‍ണി അറിയിച്ചത്.

വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളില്‍ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാര ചര്‍ച്ച വഴിമുട്ടിയതിനിടെയാണ് മറ്റുരാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ കാനഡയുടെ ശ്രമം

tRootC1469263">


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് കണ്ടില്ലെങ്കിലും മന്ത്രിതല ചര്‍ച്ചകള്‍ നടന്നെന്നും പുരോഗതിയുണ്ടെന്നുമാണ് കാര്‍ണി അറിയിച്ചത്.
ആഭ്യന്തരമായി കരുത്താര്‍ജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണ് ശ്രമം. ഇതിനാണ് ലോക രാജ്യങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കുന്നത്. ചൈന , ഇന്തോനേഷ്യ , ഫിലിപ്പീന്‍സ്, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായും സഹകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.


 

Tags