അമേരിക്കയുമായുള്ള വ്യാപാരകരാർ ഇന്ത്യ-റഷ‍്യ ബന്ധത്തെ ബാധിക്കില്ല : റഷ‍്യൻ വിദേശസഹ മന്ത്രി

SergeiRyabkov

ന്യൂഡൽഹി: ഇന്ത‍്യ-യു.എസ് വ്യാപാരകരാർ റഷ‍്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് റഷ‍്യൻ വിദേശസഹമന്ത്രി സെർജി റിയാബ്കോവ്. റഷ‍്യൻ എണ്ണയുടെ ഇറക്കുമതി കുറക്കാൻ ഇന്ത‍്യ പ്രതിജ്ഞാബദ്ധരാണെന്ന യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻറെ പ്രസ്താവനകളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചെങ്കിലും മോസ്കോയുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടാവില്ലെന്ന് പ്രത്യാശിക്കുന്നതായി അറിയിച്ചു. ന്യൂഡൽഹിയിൽ ബ്രിക്സ് ഉന്നതനേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത‍്യയിലെത്തിയതായിരുന്നു സെർജി റിയാബ്കോവ്.

tRootC1469263">

‘ഈ കരാർ ഇന്ത്യ-റഷ്യ ബന്ധത്തിൽ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് പ്രത്യാശിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിൽ ഉയർന്ന നിലയിലാണെങ്കിലും അതിന്റെ സാധ്യതകൾ ഇനിയും ഏറെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ഇവിടെ സ്ഥാനമുണ്ടാകണമെന്നും എല്ലാവരുമായും ഇടപഴകാൻ കഴിയണെമന്നും ഇന്ത്യ ആഗ്രഹിക്കുന്നതായി ഉറപ്പുണ്ട്’ -റിയാബ്കോവ് കൂട്ടിചേർത്തു.

നിരവധി പദ്ധതികൾ ഇന്ത്യക്കും റക്ഷ‍്യക്കുമിടയിലുണ്ട്. ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന ഒരു രാജ്യത്ത് എല്ലാ ജനങ്ങൾക്കും അവസരമുണ്ടാവണം. ഈ വർഷത്തെ നേതാക്കളുമാ‍യുള്ള കൂടികാഴ്ചയിൽ വ്യാപാരത്തിലും നിക്ഷേപത്തിലും കൂടുതൽ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം, താരിഫും മറ്റ് നിയന്ത്രണങ്ങളും ഒരു രാജ്യത്തെ അധീനപ്പെടുത്താനുള്ള മാർഗങ്ങളാണെന്നും പാശ്ചാത്യ വിരുദ്ധമായാണ് ബ്രിക്സ് പ്രവർത്തിക്കുന്നതെന്ന യു.എസിൻറെ കാഴ്ചപ്പാട് തെറ്റാണെന്നും ചൂണ്ടികാട്ടി. നിക്ഷേപവും വ്യാപാരവും സുഗമമാക്കുക എന്നുള്ളതാണ് ബ്രിക്സിൻറെ ല‍ക്ഷ‍്യം. റ‍ഷ‍്യ-യുക്രെയ്ൻ യുദ്ധം ജനങ്ങളെ സംരക്ഷിക്കാനായുള്ള ഒരു സൈനിക നടപടി മാത്രമാണെന്നാണ് റോബ്കോവിൻറെ വിശദീകരണം.

Tags