ടൊറന്റോയിൽ കൂട്ട വെടിവെപ്പിൽ ഒരു മരണം ; അഞ്ചുപേർക്ക് പരിക്ക്

gun
gun

കാനഡ : ടൊറന്റോയിൽ നടന്ന കൂട്ട വെടിവെപ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൊറന്റോയിലെ നോർത്ത് യോർക്കിലുള്ള ലോറൻസ് ഹൈറ്റ്സ് പരിസരത്താണ് സംഭവം.”ജീവന് ഭീഷണിയല്ലാത്ത വെടിയേറ്റ മുറിവുകളോടെ” കുറഞ്ഞത് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു.

tRootC1469263">

സംഭവത്തിൽ ടൊറന്റോ മേയർ ഒലിവിയ ചൗ ആശങ്ക രേഖപ്പെടുത്തി. “ലോറൻസ് ഹൈറ്റ്സ് പ്രദേശത്ത് ഇന്ന് വൈകുന്നേരം നടന്ന വെടിവയ്പ്പിനെക്കുറിച്ചുള്ള വാർത്തകൾ എന്നെ അസ്വസ്ഥയാക്കി. എന്റെ ഓഫീസ് ടൊറന്റോ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ ഇപ്പോൾ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്,” അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ, പ്രാദേശിക കൗൺസിലർ ഡെപ്യൂട്ടി മേയർ മൈക്ക് കോളുമായും ബന്ധപ്പെട്ടതായി മേയർ കൂട്ടിച്ചേർത്തു.

Tags