ലേലത്തില്‍ ടിപ്പു സുല്‍ത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ

google news
tipu

ലണ്ടനിലെ ലേലത്തില്‍ ടിപ്പു സുല്‍ത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയര്‍ന്ന തുകയ്ക്കാണ് വാള്‍ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോന്‍ഹാംസ് വ്യക്തമാക്കി. 
ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തില്‍ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാള്‍. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിര്‍മാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വര്‍ധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവര്‍ വൈറ്റ് വിശദീകരിച്ചു.

ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയില്‍ നിന്നാണ് നിന്നാണ് ഈ വാള്‍ കണ്ടെടുത്തത്. ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളില്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന്, സംഘാടകര്‍ വിശദീകരിച്ചു

Tags