ഈ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ഇറാന്‍ നയത്തില്‍ യാതൊരു ഇളവും കൊണ്ടുവരില്ല. എന്നാല്‍ ഇനി ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് മുന്നറിയിപ്പുമായി മൊജ്തബ ഖമനെയി
ഇനിയും അമേരിക്ക ആക്രമിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ യുദ്ധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമെന്നും മൊജ്തബ ഖമനെയി മുന്നറിയിപ്പ് നല്‍കി.
യുഎസ് ഹൗസ് ഓഫ് റെപ്രസന്ററ്റീവ്സ് (ജനപ്രതിനിധി സഭ), സെനറ്റ് എന്നിവയിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകള്‍ നേടിയ ഭൂരിപക്ഷം അമേരിക്കയുടെ ഇറാന്‍ നയത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന് മൊജ്തബ ഖമനെയി പ്രതികരിച്ചു. സമൂഹമാധ്യമമായ എക്സിലെ സ്വന്തം ഹാന്‍ഡില്‍ വഴിയാണ് പ്രതികരണം. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ പൊതുമധ്യത്തില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.
'അമേരിക്കയുടെ ഇറാന്‍ ജനതയോടുള്ള ശത്രുതയും അതിനെ ശക്തമായ ചെറുത്തുനിന്നതും കൃത്യമായി അവലോകനം ചെയ്യണമെന്ന് ഇറാനിലെ ജനത്തോട് മൊജ്തബ ഖമനെയി ആവശ്യപ്പെട്ടു. ഇത് മുന്നോട്ടുള്ള കാലത്തേക്ക് വഴികാട്ടിയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ഇറാന്‍ നയത്തില്‍ യാതൊരു ഇളവും കൊണ്ടുവരില്ല. എന്നാല്‍ ഇനിയും അമേരിക്ക ആക്രമിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ യുദ്ധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമെന്നും മൊജ്തബ ഖമനെയി മുന്നറിയിപ്പ് നല്‍കി.
.jpg)

