മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കും : ട്രംപ്

trump
trump

ന്യൂഡൽഹി: മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ്. നിലവിൽ യു.എസിലുള്ള മൂന്നാം ലോകരാജ്യക്കാരെ നാടുകടത്തുമെന്ന സൂചനയും ട്രംപ് നൽകി. യു.എസിനെ പഴയനിലയിലാക്കുന്നതിന് ഇത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എസിന്റെ കുടിയേറ്റനയം സാ​ങ്കേതിക വളർച്ചക്കിടയിലും രാജ്യത്തെ പുറകോട്ടടിച്ചു. ഇതിൽ നിന്നും യു.എസിന് പൂർണമായും മോചിതമായെ മതിയാവു. ബൈഡ​ൻ ഭരണകാലത്തെ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ താൻ പുറത്താക്കി. യു.എസിന് ആസ്തിയായി തോന്നാത്ത എല്ലാവരേയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

പൗരൻമാർ അല്ലാത്തവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തും. യു.എസിനും പാശ്ചാത്യ സംസ്കാരത്തിനും ഭീഷണിയാവുന്നവരെ നാടുകടത്തും. റിവേഴസ് മൈഗ്രേഷൻ ഇപ്പോൾ യു.എസിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പ്, മോഷണം, കൊലപാതകം എന്നിവക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് യു.എസിൽ ഇടംമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags