അവരെല്ലാം അവിടെയുണ്ട്, ഒരൊറ്റ ഷോട്ടില്‍ ഒരുമിച്ച് ഇല്ലാതാക്കാന്‍ കഴിയും'; ഖമേനിയുടെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് വന്‍ വിവാദ പരാമര്‍ശവുമായി ട്രംപ്

trump

ഇറാന്റെ മുഴുവന്‍ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമര്‍ശിച്ചാണ് വിവാദ പരാമര്‍ശം

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് വന്‍ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇറാന്റെ മുഴുവന്‍ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമര്‍ശിച്ചാണ് വിവാദ പരാമര്‍ശം, 'അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്... നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാന്‍ കഴിയും' എന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന. പ്രമുഖ മാധ്യമമായ 'ആക്‌സിയോസിന്' നല്‍കിയ പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.എന്നാല്‍ അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം, അവരെയെല്ലാം ഇല്ലാതാക്കിയാല്‍ പിന്നീട് യുഎസിന് ആണവ കരാറിനായി ചര്‍ച്ച നടത്താന്‍ അവിടെ ആരും അവശേഷിക്കില്ലെന്നാണ് ട്രംപിന്റെ വാദം. 

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ ജനം കരയുന്നത് കണ്ട് ഞെട്ടിപ്പോയെന്നും ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താന്‍ ഇറാന്‍ ഇപ്പോള്‍ യാചിക്കുകയാണ്. നിലവില്‍ ഖമേനിയുടെ വിയോഗത്തെത്തുടര്‍ന്നുള്ള ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ആണവ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലികമായി അവധി നല്‍കിയിരിക്കുകയാണ്. ഈ ദുഃഖാചരണ സമയത്ത് പരസ്പരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്, ട്രംപ് പറഞ്ഞു

Tags