വിവാഹിതരായി 36 ദിവസം മാത്രം ; ജാര്‍ഖണ്ഡില്‍ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ഭാര്യ
Jun 18, 2025, 07:50 IST
മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന പരാതിയുമായി അമ്മ രാജ്മതി പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
ജാര്‍ഖണ്ഡില്‍ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ഭാര്യ. ബുദ്ധനാഥ് സിംഗാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് വിവാഹം കഴിഞ്ഞ് 36 ദിവസങ്ങള്‍ക്ക് ശേഷം യുവതി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന പരാതിയുമായി അമ്മ രാജ്മതി പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
tRootC1469263">വിവാഹം കഴിഞ്ഞ അന്ന് മുതല്‍ യുവാവും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന നാട്ടുകാര്‍ പറയുന്നത്. ബഹോകുന്ദര്‍ ഗ്രാമത്തിലെ താമസക്കാരനായ ബുദ്ധനാഥ് സിംഗും ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ ഗ്രാമത്തിലെ രഘുനാഥ് സിങ്ങിന്റെ മകള്‍ സുനിതയും തമ്മിലുള്ള വിവാഹം മെയ് 11നാണ് നടന്നത്.
.jpg)


