അവര്‍ ഞങ്ങളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഞങ്ങള്‍ അവരെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്'; ഇറാനെതിരെ നെതന്യാഹു
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ച പാകിസ്താനില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇറാനെതിരെ സൈനിക നടപടി തുടരുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.
ഇറാനെതിരായ സൈനിക നടപടികള്‍ ശക്തമായി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇപ്പോള്‍ തന്നെ ചരിത്രപരമായ ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അതേ അവസ്ഥ നേരിടുകയാണെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 11-ന് രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുമെന്ന ഘട്ടമായപ്പോഴാണ് ഞങ്ങള്‍ അവര്‍ക്കെതിരെ പോരാട്ടം ആരംഭിച്ചത്. ബി 2 വിമാനങ്ങള്‍ക്ക് പോലും എത്താന്‍ കഴിയാത്ത വിധം, ഭൂമിക്കടിയില്‍ മിസൈലുകളുടെ നിര്‍മ്മാണവും ആണവപദ്ധതിയും മറച്ചുവയ്ക്കാനാണ് ഖമേനി ശ്രമിച്ചത്. ഇറാനിലെ സമ്പുഷ്ടമായ യുറേനിയം നയതന്ത്ര നടപടികളിലൂടെയോ ബലപ്രയോഗത്തിലൂടെയോ നീക്കംചെയ്യും. അവര്‍ ഞങ്ങളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഞങ്ങള്‍ അവരെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്'- നെതന്യാഹു പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ച പാകിസ്താനില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇറാനെതിരെ സൈനിക നടപടി തുടരുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.
.jpg)

