ഇന്ധനക്ഷാമം ഉണ്ടാകില്ല; ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ
താത്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ കഴിയുന്നതിന് ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം രാജ്യത്തുണ്ടെന്നാണ് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഊര്‍ജ വിതരണത്തിലൂടെ ഇന്ത്യയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഊര്‍ജ വിപണിയെ സാരമായി തന്നെ ബാധിച്ച സാഹചര്യത്തിലാണ് റഷ്യ സഹായിക്കാന്‍ സന്നദ്ധത കാണിച്ചിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം വന്നതോടെ ആഗോള എണ്ണ വാതക വ്യാപാരത്തെ ബാധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ താത്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ കഴിയുന്നതിന് ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം രാജ്യത്തുണ്ടെന്നാണ് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
tRootC1469263">ഇന്ത്യയ്ക്ക് 95ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യാനാണ് റഷ്യ ഒരുങ്ങുന്നത്. അമേരിക്കന്‍ സമ്മര്‍ദം ഒരു വശത്ത് നിലനില്‍ക്കുമ്പോഴാണ് ഊര്‍ജ്ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചത്. ഖത്തറില്‍ നിന്നും വാതക വിതരണവും തടസപ്പെട്ട നിലയിലായതോടെയാണ് ഗ്യാസ് വിതരണത്തിലും സഹകരിക്കാന്‍ റഷ്യ തയ്യാറായിക്കുന്നത്. വരുന്ന ആഴ്ചകളില്‍ റഷ്യന്‍ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് ആശ്വാസം ലഭിക്കുമെന്നാണ് കരുതുന്നത്.
.jpg)


