'അമേരിക്കയ്ക്കും ഇസ്രയേലിനും കയ്പേറിയ തോല്‍വികള്‍ ഉണ്ടാകും'; മുജ്തബ ഖമനയി

mojtaba khamenei

ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്പേറിയ തോല്‍വികള്‍ ഉണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.

അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാതെ, ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്. ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചര്‍ച്ചയുള്ളുവെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്സാദെ പ്രതികരിച്ചു.
സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

Tags